---
title: "പേരാവൂർ ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; ഒക്ടോബർ 13ന് ഇന്റർവ്യൂ"
english_title: "Peravoor Govt ITI Guest Instructor Recruitment 2026 Food and Beverage Trade Interview Oct 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386369/peravoor-govt-iti-guest-instructor-recruitment-october-2026`"
published_at: "2026-10-10T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac999e90f75c_images_(15).jpeg"
keywords: ["Peravoor ITI Job", "Guest Instructor"]
---

# പേരാവൂർ ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; ഒക്ടോബർ 13ന് ഇന്റർവ്യൂ

> **Lead Summary:** **പേരാവൂർ**: പേരാവൂർ ഗവ. ഐടിഐയിൽ ഫുഡ് ആൻഡ് ബിവറേജ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

## Article Content

**പേരാവൂർ**: പേരാവൂർ ഗവ. ഐടിഐയിൽ ഫുഡ് ആൻഡ് ബിവറേജ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

യോഗ്യരായ എസ്‌സി/എസ്ടി/മുസ്ലിം/എൽഎഐ/ഒബിസി/ഇടിബി ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഒക്ടോബർ 13 രാവിലെ 10.30ന് ഓഫീസിൽ ഹാജരാകണം. ഇവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെയും പരിഗണിക്കും.

യോഗ്യത: ഫുഡ് ടെക്നോളജിയിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഫുഡ് ടെക്നോളജിയിൽ ഡിപ്ലോമയും (കുറഞ്ഞത് 2 വർഷം) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഫുഡ് ബിവറേജ് ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഫോൺ: 0490 2996650

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386369/peravoor-govt-iti-guest-instructor-recruitment-october-2026`)